പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഭാവിയില്‍ പ്രധാനമന്ത്രി പദവിയിലേക്ക്  അവകാശവാദമുന്നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവകാശമുണ്ട്: എം എ ബേബി

Wait 5 sec.

ന്യൂഡല്‍ഹി | ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഭാവിയില്‍ പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അവകാശമുണ്ടെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഭൂരിപക്ഷം നേടിയാല്‍ അതിനു ശേഷമായിരിക്കണം പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത്. പ്രതിപക്ഷ സഖ്യം വിജയം കൈവരിച്ചാല്‍ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കക്ഷികള്‍ ആവശ്യത്തിന് പക്വത കാണിക്കുമെന്നും എം എ ബേബി പറഞ്ഞു.1996-ല്‍ യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമോ എന്ന് സി പി എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.സ്വാഭാവികമായും പ്രതിപക്ഷ നേതാവിന് പ്രധാനമന്ത്രി പദവിക്കായി മുന്നോട്ടുവരാന്‍ അവകാശമുണ്ട്.തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പേര് വരെ ഭാവി പ്രധാനമന്ത്രിയായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടാന്‍ സി പി എം ആഗ്രഹിക്കുന്നില്ല. അത്തരം വിവാദപരമായ ചര്‍ച്ചകളിലേക്ക് കടക്കാന്‍ താല്പര്യപ്പെടുന്നില്ല. ആദ്യം പ്രതിപക്ഷം ഭൂരിപക്ഷം നേടുക എന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനിക്കാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. Content Highlights:CPM General Secretary MA Baby stated that Rahul Gandhi has the right to stake a claim for the Prime Minister position as the Opposition Leader. However, he emphasized that the decision should be made only after winning a majority. He cited the 1996 United Front coalition example to support his view.