ഡല്‍ഹി | ഐ എസ ് ആര്‍ ഒയെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ബഹിരാകാശ ഗവേഷണ ഏജന്‍സി. ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ജീവനക്കാരുടെ ഒമ്പത് സംഘടനകള്‍ ചെയര്‍മാന് കത്തയച്ചതിനെ തുടര്‍ന്നാണ് ഐ എസ് ആര്‍ ഒ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.ഐ എസ് ആര്‍ ഒ പൊതുമേഖലാ സ്ഥാപനമായി തന്നെ നിലനില്‍ക്കുമെന്നും ഏജന്‍സിയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വന്തം ബഹിരാകാശ നിലയത്തിന് പുറമേ ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് കടക്കുകയാണ് ഇസ്രോയെന്നും വിശദീകരണത്തിലുണ്ട്. Content Highlights:ISRO dismissed reports claiming privatization, clarifying it will remain a public sector agency. The response came after nine employee unions wrote to the chairman expressing concern over government policies. ISRO reaffirmed focus on key goals including its space station and moon missions.