പാലക്കാട് | അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശിയെന്ന് പോലീസ്. തോട്ടം തൊഴിലാളിയായ ഇയാള്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കിയശേഷം ബംഗാളിലേക്കു കടന്നുകളഞ്ഞുവെന്നാണു വിവരം.ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നാണ് പോലീസിന് ലഭിച്ച സൂചന. 20 ദിവസം മുന്‍പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു ചാക്കില്‍ നിന്ന് നിര്‍ണായക വിവരം പോലീസിന് ലഭിച്ചിരുന്നു.കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്കായിരുന്നു ഇത്. ചാക്കിലെ എഴുത്തുകളില്‍ നിന്നു ലഭിച്ച വിവരം അനുസരിച്ചു പുതൂര്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.ഭവാനിപ്പുഴയില്‍ കണ്ടെത്തിയ ചാക്കുകള്‍ക്കകത്ത് അമ്മയുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു. പശുവിനെ മേയ്ക്കാന്‍ പോയവര്‍ ചാക്ക് കണ്ടു സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. Content Highlights:Police identified a West Bengal native as the prime suspect in the Attappadi double murder case. Suspecting his wife’s infidelity, the worker killed his wife and daughter, dumped their body parts in sacks into the Bhavani river, and fled. Pudur police tracked him using text markings on the sacks.