പാലക്കാട്|കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കെ അച്യുതന്‍ നാല് തവണ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചിറ്റൂര്‍ നഗരസഭ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1950ല്‍ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലാണ് ജനനം. 1979 – 1996 വരെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ ബേങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്റെ പിതാവാണ്.Content Highlights:Former Chittur MLA and senior Congress leader K Achyuthan passed away at the age of 76. He served as an MLA four times and was a former chairman of the Chittur-Thathamangalam Municipality. He is survived by his son, the current Chittur MLA Sumesh Achyuthan.