അങ്കമാലി | ലോറിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെ വീണ് തലയടിച്ച് പരിക്കേറ്റ ക്ലീനര്‍ മരിച്ചു. അസം ദക്ഷിണ്‍ ബെല്‍ഗുരി സ്വദേശി രതീഷ് റോയിയുടെ മകന്‍ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനിലായിരുന്നു അപകടം.ആറുമാസം മുന്‍പാണ് പ്രണിത് ചമ്പന്നൂരിലെ കമ്പനിയില്‍ ക്ലീനറായി ജോലിയില്‍ പ്രവേശിച്ചത്.ചമ്പന്നൂര്‍ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിര്‍മാണ കമ്പനിയുടെ ലോറിയില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു പ്രണിത്. കണ്ണൂരില്‍ ലോഡ് ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം.അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ എത്തിയപ്പോള്‍ ഇറങ്ങണമെന്ന് പ്രണിത് ഡ്രൈവറോട് ആവശ്യപ്പെട്ടു. ലോറി വേഗം കുറച്ച സമയത്ത് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രണിതിനെ ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.Content Highlights:A 26-year-old lorry cleaner named Prani Roy died after falling while trying to alight from a moving lorry in Angamaly. The incident occurred at the Angamaly Railway Station junction as he returned from Kannur. He suffered severe head injuries and succumbed at a private hospital.