മനാമ: സിത്രയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിൽ നിന്ന് കോപ്പർ വയറുകളും എയർകണ്ടീഷണർ, ഇലക്ട്രിക്കൽ കൺട്രോൾ യൂണിറ്റുകളും കവർന്ന സംഭവത്തിൽ ഏഷ്യക്കാരായ എട്ട് പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ് പ്രതികളെ പിടികൂടിയത്. 27 നും 41 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ എട്ടുപേരും.രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇവർ മോഷണം നടത്തിയത്. അപഹരിക്കപ്പെട്ട ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ഏകദേശം 70,000 ബഹ്‌റൈനി ദിനാർ (ഒന്നര കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.സംഭവത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തിയ പോലീസ് സംഘം, പ്രതികളെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ എട്ടുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കവർച്ച ചെയ്ത മുഴുവൻ വസ്തുക്കളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.The post സിത്രയിൽ 70,000 ദിനാറിന്റെ മോഷണം: 8 ഏഷ്യക്കാർ ബഹ്‌റൈനിൽ അറസ്റ്റിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.