അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി; അതിഥി തൊഴിലാളി അറസ്റ്റിൽ

Wait 5 sec.

തിരുവനന്തപുരം| വെസ്റ്റ് ബംഗാളിൽ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അതിഥി തൊഴിലാളിയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശാന്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപുർദ്വാർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സംഭവം. ഇതിനിടെ മകൻ സഞ്ജയ് ദാസിനെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. സംഭവത്തിൽ ഫലാക്കാട്ട പോലീസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു.കൊലപാതകത്തിന് പിന്നാലെ പ്രശാന്ത് ജിത്ത് ദാസ് നേരത്തെ ജോലി ചെയ്തിരുന്ന ശ്രീകാര്യത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പ്രതി കേരളത്തിലെത്തിയ വിവരം ഫലാക്കാട്ട പോലീസ് ശ്രീകാര്യം പോലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കേരള പോലീസിന് കൈമാറുകയും ചെയ്തു.തുടർന്ന് ശ്രീകാര്യം പോലീസ് പ്രതിയെ കണ്ടെത്തുന്നതിനായി ഇയാൾ താമസിച്ചിരുന്ന സ്ഥലത്തെത്തി. എന്നാൽ പോലീസ് എത്തിയ വിവരം മനസ്സിലാക്കിയ പ്രതി അവിടെനിന്ന് രക്ഷപ്പെട്ടു. തലസ്ഥാനത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.Content Highlights:Srikaryam police arrested a 27-year-old migrant worker from West Bengal for murdering his father. Prashant Jit Das fled to Kerala after killing Sanjay Das in Alipurduar on August 31. Acting on information from Falakata police, Trivandrum police caught him while he attempted to escape.