മംഗളൂരു | ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ യാത്രാമാര്‍ഗത്തിലും റൂട്ട് ക്രമീകരണത്തിലും നിലനില്‍ക്കുന്ന വലിയ അപാകതകള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ കന്നഡ ജില്ലാ റെയില്‍വേ യൂസേഴ്‌സ് രംഗത്ത്. യശ്വന്ത്പൂര്‍ മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ്സ് ട്രെയിന്‍ തമിഴ്നാട് വഴി കറങ്ങിത്തിരിഞ്ഞ് അനാവശ്യമായി 471 കിലോമീറ്റര്‍ അധിക ദൂരം സഞ്ചരിക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ദക്ഷിണ പടിഞ്ഞാറന്‍ റെയില്‍വേയും തെക്കന്‍ റെയില്‍വേയും ചേര്‍ന്ന് മംഗളൂരു ജങ്ഷനും എസ് എം വി ടി ബെംഗളൂരുവിനും ഇടയില്‍ പാലക്കാട് വഴി ഓണാഘോഷ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍, പുതിയ സര്‍വീസുകള്‍ നല്‍കുന്നതിലല്ല, മറിച്ച് നിലവിലുള്ള റൂട്ടിന്റെ അശാസ്ത്രീയതയിലാണ് യാത്രക്കാരുടെ ആശങ്ക.ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിലുള്ള ഏറ്റവും ഹ്രസ്വമായ റെയില്‍വേ പാത ഏകദേശം 363 കിലോമീറ്ററാണ്. എന്നാല്‍ ട്രെയിന്‍ നമ്പര്‍ 16565/16566 യശ്വന്ത്പൂര്‍ മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ്സ് കുപ്പം, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ വഴി കോഴിക്കോട്, കണ്ണൂര്‍, നീലേശ്വരം കടന്നാണ് മംഗളൂരുവില്‍ എത്തിച്ചേരുന്നത്. ഇതുമൂലം ട്രെയിന്‍ സഞ്ചരിക്കുന്ന ആകെ ദൂരം 834 കിലോമീറ്ററായി ഉയരുന്നു. വെറും 363 കിലോമീറ്റര്‍ മാത്രം ദൂരമുള്ള രണ്ട് നഗരങ്ങള്‍ക്കിടയില്‍ 471 കിലോമീറ്റര്‍ അധിക ദൂരം താണ്ടേണ്ടി വരുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. 16 മണിക്കൂറിലധികം സമയമെടുത്താണ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.ഈ ട്രെയിന്‍ കേരളത്തിലെ മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ ഏറെ പ്രയോജനകരമാണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കേരളത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കണമെന്നല്ല യാത്രക്കാരുടെ ആവശ്യം. മറിച്ച്, ബെംഗളൂരു കേരള സര്‍വീസുകളെയും ബെംഗളൂരുതീരദേശ കര്‍ണാടക സര്‍വീസുകളെയും വേര്‍തിരിച്ചു കാണണമെന്നാണ് ദക്ഷിണ കന്നഡ ജില്ലാ റെയില്‍വേ യൂസേഴ്‌സ് വ്യക്തമാക്കുന്നത്. പരിമിതമായ ടെര്‍മിനല്‍ സൗകര്യങ്ങള്‍ മാത്രമുള്ള മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇത്തരം ‘കറങ്ങല്‍ സര്‍വീസ്’ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.റെയില്‍വേ അധികാരികള്‍ക്ക് മുന്നില്‍ നിരവധി ബദല്‍ നിര്‍ദേശങ്ങളാണ് യാത്രക്കാര്‍ മുന്നോട്ടുവെക്കുന്നത്. നിലവിലുള്ള യശ്വന്ത്പൂര്‍ കുണിഗല്‍ ഹാസന്‍ സാട്‌ലേഷ്പൂര്‍ സുബ്രഹ്മണ്യ റോഡ് വഴിയുള്ള നേരിട്ടുള്ള കര്‍ണാടക റൂട്ടിലേക്ക് ഈ ട്രെയിന്‍ വഴിതിരിച്ചുവിടണമെന്നാണ് പ്രധാന ആവശ്യം. ഗോമതേശ്വര എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ളവ ഈ പാതയിലൂടെയാണ് സര്‍വീസ് നടത്തുന്നത്. ഹാസന്‍ വഴി സര്‍വീസ് നടത്താന്‍ പ്രവര്‍ത്തനപരമായ തടസ്സങ്ങളുണ്ടെങ്കില്‍ യശ്വന്ത്പൂര്‍ അര്‍സികെരെ മംഗളൂരു അല്ലെങ്കില്‍ യശ്വന്ത്പൂര്‍ഹുബ്ബള്ളി മഡ്ഗാവ് റൂട്ടുകള്‍ പരീക്ഷിക്കാവുന്നതാണ്. എന്നാല്‍, കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം സര്‍വീസ് തുടരുകയാണെങ്കില്‍, അത് മംഗളൂരു വരെ നീട്ടുന്നതിന് പകരം കണ്ണൂര്‍, കോഴിക്കോട് അല്ലെങ്കില്‍ കാസര്‍കോട് വച്ച് അവസാനിപ്പിക്കുന്നതും പരിഗണിക്കാം.വരുന്ന 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ മംഗളൂരു റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ നിന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറുകയാണ്. ഈ ഭരണപരമായ മാറ്റം തീരദേശ കര്‍ണാടകയുടെ ദീര്‍ഘകാലമായുള്ള റെയില്‍വേ ആവശ്യങ്ങളും യാത്രാ പ്രശ്‌നങ്ങളും പുനപ്പരിശോധിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായാണ് യാത്രക്കാര്‍ കാണുന്നത്. ഇത്തരം ദൂരക്കൂടുതലുള്ള പ്രത്യേക ട്രെയിനുകള്‍ക്ക് പകരം കര്‍ണാടകയുടെ തദ്ദേശീയ യാത്രാ ആവശ്യങ്ങള്‍ക്കനുസൃതമായി കൃത്യമായ പഠനം നടത്തി പുതിയ സര്‍വീസുകള്‍ ആസൂത്രണം ചെയ്യണമെന്നാണ് റെയില്‍വേ മന്ത്രാലയത്തോടും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയോടുമുള്ള ദക്ഷിണ കന്നഡ ജില്ലാ റെയില്‍വേ യൂസേഴ്‌സിന്റെ അഭ്യര്‍ഥന.Content Highlights:Passengers protest as the Bengaluru-Mangaluru train service operates via a circuitous route covering an extra 471 km. Commuters face severe delays and increased travel time due to this long detour. Daily passengers demand direct train connectivity to ensure faster travel between the two cities.