കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തഹിലിയ എം എല്‍ എ.കാന്തപുരം വലിയൊരു പണ്ഡിതനാണ്. അദ്ദേഹത്തിനെ ആക്ഷേപിക്കുകയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്നതിനോട് താന്‍ ഒരിക്കലും യോജിക്കില്ലെന്നും ഫാത്തിമ തഹിലിയ വ്യക്തമാക്കി.തന്റെ സ്ത്രീശാക്തീകരണ നിലപാടില്‍ മാറ്റമില്ലെന്നും അതിനുവേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്നും തഹിലിയ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.Content Highlights:Fathima Thahiliya MLA stated that she does not agree with isolating and attacking Kanthapuram A P Aboubacker Musliyar. She voiced her opposition against targeted campaigns against religious leaders. Her statement came in response to recent political developments in Kerala.