മദ്യപിക്കുന്നതിനിടെ തര്‍ക്കം; ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍

Wait 5 sec.

തൊടുപുഴ |  ഇടുക്കി പുല്ലുപാറയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഇളംകാട് സ്വദേശി ബിനു കൊല്ലപ്പെട്ട കേസില്‍ പ്രതി തങ്കച്ചന്‍ ആണ് പിടിയിലായത്ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തങ്കച്ചനും ബിനുവും അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തങ്കച്ചന്‍ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കൊലപാതക ശേഷം പ്രതി അഗ്‌നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബിനുവിന് അപകടം സംഭവിച്ചതാണെന്നായിരുന്നു തങ്കച്ചന്‍ അഗ്‌നിശമന സേനയെ അറിയിച്ചത്. എന്നാല്‍ തങ്കച്ചന്റെ മൊഴിയില്‍ സംശയം തോന്നിയ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ വിവരം പെരുവന്താനം പോലിസില്‍ അറിയിക്കുകയായിരുന്നു.Content Highlights: A man named Thankachan was arrested in Pullupara, Thodupuzha for stabbing his relative Binu to death. The incident occurred during an argument while they were consuming alcohol. Thankachan initially tried to mislead the fire force, but local police detained him after suspicions were raised.