ഇരിട്ടി | ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനി ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനിച്ചു. സെപ്റ്റംബർ രണ്ടിനാണ് ഇരിക്കൂർ പടിയൂർ സ്വദേശിനിയായ ദേവിക (22) ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ട്രെയിൻ തട്ടി മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ നാട്ടിലെത്തിക്കുന്നതിന് തടസമുണ്ടെന്നാണ് വിവരം. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനിച്ചത്. കുടുംബത്തിന്റെ ആവശ്യപ്രകാരം അവരുടെ ആചാരപ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.ദേവികയുടെ മാതാപിതാക്കൾക്ക് പാസ്‌പോർട്ട് ഇല്ലാത്തതിനാൽ ജപ്പാനിലേക്ക് പോകാനും കഴിയില്ല. അതിനാൽ വീഡിയോ കോളിലൂടെ സംസ്കാര ചടങ്ങുകൾ കാണാനുള്ള സൗകര്യം മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒരുക്കും.ആറ് മാസം മുൻപാണ് ദേവിക ജപ്പാനിലെത്തിയത്. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.Content Highlights: The body of 22-year-old Devika from Kannur, who died in a train accident in Japan, will not be brought back to Kerala. Due to technical difficulties, her funeral will take place in Japan according to family customs. Her parents will attend the last rites virtually via a video call setup.