നാഗ്പൂർ | ഭക്ഷണം പാകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് (Nagpur Crime News) മദ്യലഹരിയിലായിരുന്ന ഭർത്താവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു. നാഗ്പൂർ സ്വദേശി യാമിനി (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണലാൽ ഭാര്യയോട് തനിക്കും കുട്ടികൾക്കും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഹൗസിംഗ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിന് പോകാൻ തയ്യാറെടുക്കുകയായിരുന്ന യാമിനി ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് മദ്യലഹരിയിലായിരുന്ന കൃഷ്ണലാൽ യാമിനിയുടെ വയറ്റിലും കഴുത്തിലും ക്രൂരമായി മർദിക്കുകയായിരുന്നു.മർദനത്തിന് പിന്നാലെ കഠിനമായ ശാരീരിക അസ്വസ്ഥതയും വേദനയും അനുഭവപ്പെടുന്നതായി യാമിനി അറിയിച്ചതിനെ തുടർന്ന് കൃഷ്ണലാൽ മരുന്ന് വാങ്ങാൻ പുറത്തുപോയെങ്കിലും കടകൾ അടച്ചിരുന്നതിനാൽ മരുന്ന് കിട്ടിയില്ല. തുടർന്ന് യാമിനിയുടെ ആരോഗ്യനില കൂടുതൽ വഷളായതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ അപകടത്തിൽപ്പെട്ട് പരിക്കേറ്റതാണെന്നാണ് കൃഷ്ണലാൽ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി മർദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.Content Highlights: A 38-year-old woman in Nagpur was killed by her drunk husband after a dispute over cooking. The autopsy revealed severe internal injuries from assault. Police arrested the husband.