കോഴിക്കോട് | പുഴയിലെ വെള്ളത്തില്‍ മാലിന്യം കലര്‍ന്നത് ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കി. കോഴിക്കോട് മുക്കം തോട്ടുമുക്കത്താണ് സംഭവം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി തോട്ടുമുക്കം ചെറുപുഴയിലേക്ക് ഒഴുകിയാണ് ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായും മലിനമായത്.ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന ചെറുപുഴ മാലിന്യം കലര്‍ന്ന് ജലത്തിന്റെ നിറം മാറിയതോടെ പുഴയിലെ വെള്ളം കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.പുഴയുടെ ഇരുതീരങ്ങളിലുമായി പ്രദേശവാസികള്‍ ആശ്രയിക്കുന്ന നിരവധി കുടിവെള്ള സ്രോതസ്സുകളും കുളിക്കടവുകളുമാണുള്ളത്. സ്ലറി കലര്‍ന്നതോടെ ഇവയെല്ലാം പൂര്‍ണ്ണമായും ഉപയോഗശൂന്യമായിരിക്കുകയാണ്. പനമ്പിലാവ് ഭാഗത്തിന് മുകളിലായി പ്രവര്‍ത്തിക്കുന്ന ക്രഷറില്‍ നിന്നാണ് സ്ലറി പുഴയിലേക്ക് ഒഴുകിയെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം. കുടിവെള്ളം മുട്ടിച്ച ക്രഷര്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. Content Highlights:A quarry slurry tank burst at Thottumukkam in Kozhikode, polluting the Cherupuzha river and affecting water sources connected to Chaliyar. Locals are unable to use the river for drinking or bathing. Residents demanded strict legal action against the crusher unit owners responsible for the crisis.