ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം: എട്ട് വിമാനത്താവളങ്ങള്‍ അടച്ചു, ഒന്നര ലക്ഷത്തോളം യാത്രക്കാര്‍ കുടുങ്ങി

Wait 5 sec.

ജക്കാര്‍ത്ത | ഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിലുണ്ടായ ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് എട്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. സുകാര്‍ണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ അടച്ചതോടെ 712-ലധികം സര്‍വീസുകളെ ബാധിക്കുകയും ഒന്നര ലക്ഷത്തിലധികം പേരുടെ യാത്ര തടസ്സപ്പെടുകയുംചെയ്തു. സിംഗപ്പൂര്‍, ദോഹ, സിഡ്നി, ക്വാലാലംപൂര്‍ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സര്‍വീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.വെള്ളിയാഴ്ച രാത്രി ആരംഭിച്ച അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്നുള്ള ചാരം വായുവില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജാവ, സുമാത്ര മേഖലകളിലെ വിമാനത്താവളങ്ങള്‍ അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അന്തരീക്ഷത്തില്‍ ഉയര്‍ന്ന ചാരം പടര്‍ന്നതിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കാനും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.സുന്ദാ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപര്‍വ്വതം മുമ്പും സമാനമായ രീതിയില്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിലും നിലവില്‍ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ടിക്കറ്റ് തുക തിരികെ നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കാനും യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനും ഗതാഗത മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:Indonesia closed eight airports including Soekarno-Hatta after a major volcanic eruption hurled ash into the air. Over 712 flights were disrupted, stranding more than 150,000 passengers traveling on key global routes. Authorities issued health advisories while ruling out immediate tsunami threats.