ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ 9 പവൻ സ്വർണം മോഷ്ടിച്ചു; 19കാരി അറസ്റ്റിൽ

Wait 5 sec.

ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങുന്നതിനായി കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് 9 പവൻ സ്വർണം മോഷ്ടിച്ച 19കാരി അറസ്റ്റിൽ. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജോയ് പ്രിൻസിയാണ് അറസ്റ്റിലായത്.കൂട്ടുകാരിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ആൺസുഹൃത്ത് ജനകൻ ശിവയ്ക്കൊപ്പം പൊള്ളാച്ചിയിലെത്തി പുതിയ ബൈക്ക് വാങ്ങുകയായിരുന്നു. ബൈക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ഷോറൂമിൽ നടന്ന സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ അന്വേഷണം ശക്തമാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ജോയ് പ്രിൻസി പിടിയിലായത്. സംഭവത്തിൽ പ്രതിയായ ആൺസുഹൃത്ത് ജനകൻ ശിവ (20) ഒളിവിലാണ്. പൊലീസ് ഇയാൾക്കായി അന്വേഷണം തുടരുകയാണ്.The post ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ 9 പവൻ സ്വർണം മോഷ്ടിച്ചു; 19കാരി അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.