തിരുവനന്തപുരം| ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം എൽ എയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെ പി സി സി അന്വേഷണം ഇന്ന് ആരംഭിക്കും. മുൻ കെ പി സി സി അധ്യക്ഷൻ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഇരുവിഭാഗങ്ങളോടും അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി രമണി പി നായരും നെയ്യാറ്റിൻകര സനലുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്തിന് യൂത്ത് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.രമ്യ ഹരിദാസ് വീട് കയറി ആക്രമിച്ചെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജാദ് പരാതി നൽകിയിരുന്നു. സജാദ് വിളിച്ചിട്ടാണ് വീട്ടിലേക്ക് പോയതെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നുമാണ് രമ്യ ഹരിദാസിന്റെ പ്രതികരണം. അതേസമയം, എംഎൽഎ തന്റെ കൈയിൽ പിടിച്ച് ബഹളം വച്ചെന്നാണ് സജിത്തിന്റെ ആരോപണം.Content Highlights:KPCC has initiated an inquiry into the clash between Remya Haridas and Congress workers in Chirayinkeezhu. A three-member panel led by former KPCC President MM Hassan is handling the investigation. Party leadership warned of strict disciplinary action based on the panel’s final report findings.