തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഭരണഘടനാ മൂല്യങ്ങള്‍ മറന്ന് വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മന്ത്രി റോജി എം. ജോണ്‍.ഇന്നലെ ആര്‍ എസ് എസ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ വി സി മാര്‍ പങ്കെടുത്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെപ്രതികരണം. അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍ നേരുന്നതിനൊപ്പമാണ് മന്ത്രി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരുടെ വര്‍ഗീയ നീക്കങ്ങളെ വിമര്‍ശിച്ചത്. അക്കാദമിക് സ്വയംഭരണത്തെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അധികാരത്തിന്റെ ഉന്നതപീഠങ്ങളേക്കാള്‍ അധ്യാപനത്തിന്റെ നന്മയില്‍ വിശ്വസിച്ച മുന്‍ രാഷ്ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയായിരുന്നു മന്ത്രി. രവീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനും വിശ്വഭാരതിയും മുതല്‍ എപിജെ അബ്ദുള്‍ കലാം വരെയുള്ളവര്‍ തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയത് സ്വപ്‌നം കാണാനും ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സുകുമാര്‍ അഴീക്കോട്, ഒ എന്‍ വി കുറുപ്പ്, എം ജി എസ്. നാരായണന്‍, പ്രൊഫ. എം. ലീലാവതി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകര്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ചോദ്യം ചെയ്യാനും കലഹിക്കാനും തിരുത്താനുമുള്ള ആര്‍ജവമാണ് തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയതെന്നും ചൂണ്ടിക്കാണിക്കുന്നു.വര്‍ഗീയ അജണ്ടകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ച മന്ത്രി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മോശം പ്രവണതകളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്റ്റാഫ് റൂമിലിരുന്ന് വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ അധ്യാപനത്തിന്റെ അന്തസ്സത്ത തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവേചനമില്ലാതെ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുകയാണ് അധ്യാപകരുടെ പ്രഥമ ചുമതല. അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും നെഞ്ചോട് ചേര്‍ക്കാന്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും അദ്ദേഹം ദിനാശംസകള്‍ നേര്‍ന്നു. Content Highlights:Minister Roji M John criticized university Vice Chancellors for attending an RSS event on Teachers Day. He stated that leaders of higher education institutions should uphold constitutional values rather than political agendas. He emphasized that teaching must remain free from communal discrimination.