റെയില്‍ വേ ട്രാക്കില്‍ ലോറി വീണു; ട്രെയിനുകള്‍ വൈകി

Wait 5 sec.

കോഴിക്കോട് | വടകര മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ലോറി വീണതിനെതുടര്‍ന്നു വിവിധ ട്രെയിനുകള്‍ വൈകി. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം.റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം വികസന ജോലികള്‍ക്കായി പ്ലാറ്റ്‌ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കില്‍ വീണ ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തുകയാണ്. Content Highlights:Train services were disrupted near Vadakara after a lorry fell onto the tracks at Mukkali railway station. The vehicle lost control while dumping soil for platform expansion works. Railway officials and local residents initiated operations to clear the vehicle from the tracks.