ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഉടമ ഹരിറാം അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയതിന് പിന്നാലെയാണ് പിടിയിലാകുന്നത്. അപകടത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞിരുന്നു.ഇന്നലെ ഉച്ചക്കാണ് സത്യനികേതനില്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 12 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.Content Highlights:Building owner Hariram was arrested from Bhiwadi in Rajasthan following the catastrophic building collapse in Satya Niketan, Delhi. Seven students died and four were injured, while around 12 remain trapped under rubble. Delhi Chief Minister Rekha Gupta warned of strict legal action over negligence.