പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

Wait 5 sec.

ഇടുക്കി| പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പോലീസ് ഓഫീസര്‍ സജിത സലീമിനെതിരെയാണ് നടപടിയെടുത്തത്.സജിതക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പരാതി നല്‍കിയിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്.Content Highlights:A female Crime Branch officer at Thodupuzha station, Sajitha Saleem, was suspended for sharing a Facebook post against the Prime Minister. Action was taken by the Crime Branch IG following a Yuva Morcha complaint and a report by the Idukki District Police Chief.