ന്യൂഡൽഹി | മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താൻ നിലവിൽ ദേശീയ വിഷയങ്ങളിലാണ് ശക്തമായി പ്രതികരിക്കുന്നതെന്നും ഹെലികോപ്റ്റർ വിഷയത്തിലെ ബാലിശമായ ആരോപണങ്ങളിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ ശൈലിയാണെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വിമർശനങ്ങളെയും വേണുഗോപാൽ ശക്തമായി എതിർത്തു. സിപിഐ മന്ത്രിമാരെപ്പോലും അറിയിക്കാതെ കരാറിൽ ഒപ്പിട്ടത് ആരാണെന്ന് ചോദിച്ച അദ്ദേഹം, പദ്ധതി വഴിയുള്ള നഷ്ടത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും ആരോപിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ 2000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മധ്യപ്രദേശിൽ 700 കോടി രൂപയും കർണാടകയിൽ മൂന്ന് വർഷം കൊണ്ട് 238 കോടി രൂപയുമാണ് ലഭിച്ചത്. ഇതിനെയാണ് പർവ്വതീകരിച്ച് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ അജണ്ടകളെല്ലാം കാവിവൽക്കരണത്തിന് വേണ്ടിയുള്ളതാണ്. അത്തരം കാവിവൽക്കരണ അജണ്ടകൾക്ക് പിണറായി വിജയൻ എന്തുകൊണ്ടാണ് നിന്നുകൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദിയുടെ കാവിവൽക്കരണ അജണ്ടകൾക്കും വിദ്യാഭ്യാസ സമ്പ്രദായം ഹൈജാക്ക് ചെയ്യുന്ന കേന്ദ്ര നയങ്ങൾക്കുമെതിരെ ദേശീയ തലത്തിൽ ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. പിഎം ശ്രീ വിഷയത്തിൽ സബ് കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമായിരിക്കും. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്നും, പദ്ധതിയുടെ ഉപജ്ഞാതാവായ മുൻ മുഖ്യമന്ത്രി തന്നെ ഇപ്പോൾ കോൺഗ്രസിനെ കുറ്റം പറയാൻ ഇറങ്ങിയിരിക്കുകയാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.Content Highlights:AICC General Secretary KC Venugopal dismissed allegations over Chief Minister Pinarayi Vijayan’s helicopter trips as childish while focusing on national issues. He strongly criticized CM Pinarayi Vijayan regarding the PM SHRI scheme controversy, alleging false narratives on financial losses.