മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കടക വാവുബലി (പിതൃതർപ്പണം) ഓഗസ്റ്റ് 12-ന്

Wait 5 sec.

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി (MASS) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കടക വാവുബലി (പിതൃതർപ്പണം) 2026 ഓഗസ്റ്റ് 12 ബുധനാഴ്ച നടക്കും. പുലർച്ചെ 4:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിലെ പ്രവാസി ഭാരതീയർക്കായി ശാസ്ത്രീയവും വൈദികവുമായ ആചാരവിധികളോടെ മാതാ അമൃതാനന്ദമയി സേവാ സമിതി കർക്കടക വാവുബലി സംഘടിപ്പിച്ചു വരുന്നു. പൂർവ്വികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി നൂറുകണക്കിന് ഭക്തരാണ് എല്ലാ വർഷവും ഈ വിശുദ്ധ ചടങ്ങിൽ പങ്കാളികളാകുന്നത്.മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധം:ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും സമയക്രമം പാലിക്കുന്നതിനുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും തർപ്പണം അർപ്പിക്കാൻ അവസരമുണ്ടായിരിക്കുക.ലഭ്യമായ സമയക്രമങ്ങൾ:പുലർച്ചെ 4:00 AMപുലർച്ചെ 4:30 AMരാവിലെ 5:00 AMരാവിലെ 5:30 AMപങ്കെടുക്കാൻ താല്പര്യമുള്ളവർ https://tinyurl.com/massvavubali എന്ന ഓൺലൈൻ ലിങ്ക് വഴിയോ താഴെ കാണുന്ന വാട്ട്‌സ്ആപ്പ് നമ്പറുകൾ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യമായ ക്രമീകരണങ്ങൾ കൃത്യമായി നടത്തുന്നതിനായി എല്ലാ ഭക്തജനങ്ങളും എത്രയും വേഗം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ബഹ്‌റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് അഭ്യർത്ഥിച്ചു.വാട്ട്‌സ്ആപ്പ് രജിസ്‌ട്രേഷന്: (+973) 39339818, 34143147, 33979494, 35039167, 39461746ഇമെയിൽ: massbahrain@gmail.comThe post മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കടക വാവുബലി (പിതൃതർപ്പണം) ഓഗസ്റ്റ് 12-ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.