ആഭ്യന്തരമന്ത്രിയ്ക്ക്സഭയില്‍ വന്ന് പ്രസ്താവന നടത്തുന്നതിന് എന്താണ് പ്രശ്‌നമെന്ന് ഖാര്‍ഗെ; നിങ്ങള്‍ക്ക് സഭയില്‍ ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി റിജിജു

Wait 5 sec.

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭയില്‍ പ്രസ്താവന നടത്തുന്നതിന് അദ്ദേഹത്തിന് എന്താണ് തടസമെന്ന് ഖാര്‍ഗെ ചോദിച്ചു. ആഭ്യന്തരമന്ത്രിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്താനും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാനും ഉത്തരവിട്ടതെന്ന് സഭയില്‍ വന്ന് ഞങ്ങളോട് പറയണമെന്ന് ഖാര്‍ഗെ പറഞ്ഞു.സഭയില്‍ വന്ന് പ്രസ്താവന നടത്തുന്നതിന് എന്താണ് പ്രശ്‌നം? അത് അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം മാത്രമായിരിക്കാമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ഇന്നും രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ചു. ഇന്നും ഒരു പ്രസ്താവന നടത്താന്‍ ആഭ്യന്തരമന്ത്രിയെ കണ്ടിട്ടില്ല. എന്നാല്‍ നിങ്ങള്‍ക്ക് സഭയില്‍ ആജ്ഞാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.അതേസമയം, ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തില്‍ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷന്റെ ഇടപെടല്‍. പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തര മന്ത്രിക്ക് സഭയില്‍ വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ വരട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടു മണിവരെ നിര്‍ത്തിവെച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.Content Highlights:Congress chief Mallikarjun Kharge demanded Home Minister Amit Shah make a statement in Parliament on police action against Delhi students. Kharge questioned the minister’s reluctance to address the house. Vice President CP Radhakrishnan directed Kiren Rijiju to convey the opposition’s stance.