ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോർഡ് യോഗം ഇന്ന്; വിജിലൻസ് കണ്ടെത്തലുകൾ പരിഗണിക്കും

Wait 5 sec.

പത്തനംതിട്ട| ശബരിമലയിലെ നെയ്യ് ക്രമക്കേട് സംബന്ധിച്ച ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കവെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന് ചേരും. വിജിലൻസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ യോഗത്തിൽ സമർപ്പിച്ചേക്കും. ഭക്തർ അഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വ്യാപക ക്രമക്കേട് നടന്നെന്നാണ് പ്രാഥമിക കണ്ടെത്തൽ. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളും യോഗം ചർച്ച ചെയ്യും.അതേസമയം, ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ പ്രതിചേർത്ത് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അരവണ നിർമാണത്തിനായി മിൽമയിൽ നിന്ന് വാങ്ങിയ നെയ്യിന്റെ ഒരു ഭാഗം വഴിമധ്യേ വിറ്റഴിക്കുകയും, പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം.കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന പരാതിയെ തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്ന് കേസിൽ വിശദമായ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.Content Highlights:The Travancore Devaswom Board will meet today to discuss the ongoing Devaswom Vigilance probe into Sabarimala ghee irregularities. The preliminary findings reveal major discrepancies in ghee supply and quantity. An FIR has been registered against former board officials following a High Court order.