ഇടുക്കി| മൂന്നാറില്‍ പോത്തമീട്ടില്‍ തോട്ടം മേല്‍നോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. തോട്ടം മേല്‍നോട്ടക്കാരനായ രവി ആന്റണിയുടെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തോട്ടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി.രവി ആന്റണിയോട് നേരത്തെ തന്നെ വൈരാഗ്യമുണ്ടായിരുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മേല്‍നോട്ടത്തിന്റെ ഭാഗമായി താമസിക്കുന്ന വാടകവീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Content Highlights:Unidentified miscreants set fire to an auto rickshaw in Munnar. The vehicle belonged to plantation supervisor Ravi Antony. Police registered a case and started an investigation following a complaint over plantation disputes.