ബെംഗളുരു|കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി ഉമ്മര്‍ ഫറൂഖിനെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എന്‍ഐഎ. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് എന്‍ഐഎ അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി.2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയാണ് അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റില്‍ തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. കേസില്‍ 21 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.Content Highlights:The NIA arrested absconding accused Ummar Farooq from Kochi in connection with the Praveen Nettaru murder case. Farooq was directly involved in the conspiracy prior to the killing of the Yuva Morcha leader in 2022. With this latest arrest, the total number of individuals arrested has reached 25.