രാഷ്ട്രീയ താത്പര്യങ്ങളോടെയുള്ള ഇടപെടലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: എസ് വൈ എസ്

Wait 5 sec.

കോഴിക്കോട് | മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അധികാരങ്ങള്‍ എടുത്തുകളയുന്ന വഖ്ഫ് ഭേദഗതി നിയമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ വഖ്ഫ് ഭേദഗതി നിയമം വിശ്വാസിസമൂഹത്തിന്റെ താത്പര്യങ്ങളെ ഹനിക്കുന്നതും ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതുമാണ്. വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാമൂഹികവുമായ അവകാശങ്ങളുടെ ഭാഗമാണ്. വഖ്ഫ് ഭേദഗതി നിയമം ഈ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സംഗമം വിലയിരുത്തി.കേരളത്തിലെ നിലവിലെ വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അസാധുവാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അന്യായമാണെന്നും ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അസ്ഥിരതയും അരക്ഷിതത്വവും വിളിച്ചുവരുത്തും. അവ തെറ്റായ കീഴ്‌വഴക്കങ്ങളും അനാവശ്യ വിവാദങ്ങളും സൃഷ്ടിക്കും. മാത്രമല്ല വഖ്ഫ് ഭരണനിര്‍വഹണത്തെ തന്നെ പ്രതിസന്ധിയിലാക്കും. അതിനാല്‍ ഇത്തരം ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. മുനമ്പത്തെ വഖ്ഫ് ഭൂമി സംരക്ഷിക്കപ്പെടുകയും അവിടെയുള്ള ജനങ്ങള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തുകയും വേണ്ടതുണ്ട്. മുനമ്പം വഖ്ഫ് ഭൂമി അന്യാധീനപ്പെടാനും തര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാനും കാരണക്കാരായവരെ നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടതും ആവശ്യമാണ്. സര്‍ക്കാര്‍ പ്രസ്തുത വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഷീദ് സഖാഫി മെരുവമ്പായി അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ആമുഖഭാഷണം നടത്തി. മുസ്തഫ പി എറയ്ക്കല്‍, കെ അബ്ദുല്‍ കലാം, ഷക്കീര്‍ അരിമ്പ്ര, അലവി സഖാഫി കായലം, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു.Content Highlights:SYS urges the Kerala government to refrain from politically motivated interventions in administrative and public matters. The organization emphasized maintaining democratic values and institutional integrity. It expressed strong concern over political bias affecting socio-cultural spheres.