ബിരുദ പ്രവേശത്തിന് പ്ലസ്ടു നിര്‍ബന്ധമില്ല; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് ബിരുദ പ്രവേശത്തിന് ഇനി പ്ലസ്ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ളവര്‍ക്കും സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശം നേടാം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രത്യേക സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.ഇതുപ്രകാരം, ഐ ടി ഐ പാസ്സായവര്‍ക്ക് നാല് വര്‍ഷ ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷം പ്രവേശം ലഭിക്കും. മൂന്ന് വര്‍ഷ പോളിടെക്നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴിയാണ് ബിരുദ കോഴ്സുകളില്‍ പ്രവേശം ലഭിക്കുക.എന്‍ സി ആര്‍ എഫ് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027- 28 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ അക്കാദമിക് പുരോഗതിയും കൂടുതല്‍ ഉന്നത വിദ്യാഭ്യാസ അവസരവും ലക്ഷ്യമിട്ടുള്ള ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.Content Highlights:Kerala Higher Education Department has issued a landmark order regarding degree admissions. Plus Two qualification is no longer strictly mandatory for entering undergraduate courses. The decision aims to expand higher education access across the state.