കണ്ണൂര്‍ | മീന്തുള്ളി കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ ചാവക്കാട് വരെ ഫ്രീസര്‍ സൗകര്യമില്ലാത്ത വാഹനത്തില്‍ കൊണ്ടുപോവാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എ ഡി എം. പി എന്‍ പുരുഷോത്തമനെ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് ചുമതലപ്പെടുത്തി.ചെറുപുഴ മീന്തുള്ളിയില്‍ പ്രളയ മുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവന്‍ ബലി നല്‍കിയ ആര്‍ രാജേഷിനോട് അനാദരവ് കാണിച്ചതായുള്ള ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. ഫ്രീസര്‍ സംവിധാനം ഇല്ലാത്ത ആംബുലന്‍സിലാണ് എബാം ചെയ്യാത്ത മൃതദേഹം തൃശൂര്‍ ചാവക്കാട് വരെ എത്തിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ച മൃതദേഹം വഴിയില്‍ വെച്ച് മറ്റൊരു ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വഴിയരികില്‍ വച്ച് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചെറുപുഴ മീ ന്തുള്ളിയിലെ ശക്തമായ ഒഴുക്കിനോട് മത്സരിച്ചാണ് രാജേഷ്, ബെന്നി എന്നയാളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. രക്ഷക്ക് ഇട്ടുകൊടുത്ത കയര്‍ മരത്തില്‍ കെട്ടുന്നതിനിടെ ബെന്നിയുടെ കൈ ചതഞ്ഞു പോയിരുന്നു. തുടര്‍ന്നാണ് രാജേഷ് സ്വയം നീന്തിച്ചെന്ന് ബെന്നിയുടെ അടുത്ത് എത്തുന്നത്. അടിയൊഴുക്കില്‍പ്പെട്ട് ബെന്നി വീണുപോകാതെ ഇരിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റും രാജേഷ് ഊരി നല്‍കി. ഇതിനു ശേഷം രാജേഷ് ഒഴുക്കില്‍പ്പെട്ടു പോവുകയായിരുന്നു. ചൂരല്‍മല, പെട്ടിമുടി എന്ന് തുടങ്ങി കേരളം പിന്നീട് അതിജീവിച്ച എല്ലാ ദുരന്തമുഖത്തും രക്ഷകനായി രാജേഷ് ഉണ്ടായിരുന്നു.Content Highlights:An official probe has been ordered into the alleged disrespect shown to the body of Rajesh. The District Collector tasked the ADM with conducting a detailed inquiry and submitting a comprehensive report. The initiative aims to ensure accountability and strict action against those responsible.