മോഗാഡിഷു | സൊമാലിയന്‍ തീരത്തിനടുത്ത് തട്ടിക്കൊണ്ടുപോയ ഇറാനിയന്‍ മത്സ്യബന്ധന ബോട്ടും 20 ജീവനക്കാരേയും രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. 48 മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.മുബൈയില്‍ നിന്ന് 3,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ബോട്ട് രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംശയിക്കപ്പെടുന്ന 12 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് അവരെ വിട്ടയച്ചെന്ന് പുണ്ട്ലാന്‍ഡ് മാരിടൈം പോലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യത്തില്‍ ഒരാള്‍ക്കും ജീവഹാനിയോ പരിുക്കോ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുദ്ധക്കപ്പലും സമുദ്ര നിരീക്ഷണ വിമാനവും മറൈന്‍ കമാന്‍ഡോകളും ഉള്‍പ്പെട്ടതായിരുന്നു ദൗത്യം. ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനം വഴി കൂടുതല്‍ കമാന്‍ഡോകളെ എത്തിച്ചതായും മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 29നാണ് ബോട്ട് തട്ടിക്കൊണ്ടുപോയത്. ഏഡന്‍ ഉള്‍ക്കടലിലും പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും സോമാലിയന്‍ കടല്‍ക്കൊള്ള വീണ്ടും സജീവമായ സാഹചര്യത്തിലാണ് സംഭവം നടന്നത്.ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയങ്ങളില്‍ സോമാലിയന്‍ തീരത്ത് നിന്നും ആറ് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയിരുന്നു.Content Highlights: The Indian Navy successfully rescued a hijacked Iranian fishing boat and its 20 crew members near Somalia after a 48-hour operation. Warships, maritime patrol aircraft, and marine commandos participated in the mission. No casualties were reported during the rescue operation.