ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി സഊദി ഒരുങ്ങുന്നു; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

Wait 5 sec.

ദമാം |  സഊദി അറേബ്യ വേദിയാകുന്ന 2027-ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതുക്കിയ തീയതികള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (AFC) പുറത്തുവിട്ടു. 2027 ഡിസംബര്‍ 23 മുതല്‍ 2028 ജനുവരി 21 വരെയായിരിക്കും മത്സരങ്ങള്‍ നടക്കുക. സുരക്ഷയും മികച്ച യാത്രാസൗകര്യങ്ങളും മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് ഡിസംബറിലേക്ക് മാറ്റിയത്. ഏഷ്യന്‍ ഫുട്‌ബോളിന്റെ വസന്തത്തെ വരവേല്‍ക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമായി കഴിഞ്ഞു .നേരത്തെ 2027 ജനുവരി 7 മുതല്‍ ഫെബ്രുവരി 5 വരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്മിഡില്‍ ഈസ്റ്റിലെ നിലവിലെ അസാധാരണ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കാരണം ഉണ്ടായ യാത്രാ തടസ്സങ്ങളും ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടുകളും മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് 11 മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്. സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായും പ്രാദേശിക സംഘാടക സമിതിയുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ അടിയന്തര നടപടി.ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍, ഉദ്യോഗസ്ഥര്‍, ആരാധകര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നും പുതുക്കിയ തീയതികള്‍ ഫിഫയുടെ (FIFA) അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും എ.എഫ്.സി വ്യക്തമാക്കി. തീയതികളില്‍ മാറ്റമുണ്ടായെങ്കിലും ടൂര്‍ണമെന്റ് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് സഊദി സംഘാടക സമിതി അറിയിച്ചിട്ടുണ്ട്Content Highlights:The Asian Football Confederation has announced revised dates for the 2027 Asian Cup hosted by Saudi Arabia. Originally set for January 2027, the tournament will now take place from December 23, 2027, to January 21, 2028. The 11-month postponement addresses regional security concerns and logistics.