അനില്‍ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി ഇ ഡി

Wait 5 sec.

ന്യൂഡല്‍ഹി | വ്യവസായ പ്രമുഖന്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്നിവയുമായുള്ള ബാങ്ക് തട്ടിപ്പ് കേസിലാണ് ഇ ഡിയുടെ നടപടി.രണ്ട് വിമാനങ്ങളും ആറ് സ്ഥലങ്ങളിലുള്‌ല ഭൂമികളും മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടവും കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നു. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ തമിഴ് നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഉള്‍പ്പടെ 263.05 കോടി രൂപയുടെ ആസ്തിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ 247.12 കോടി രൂപയുടെ ആസ്തിയുമാണ് കണ്ടുകെട്ടിയത്. രണ്ട് കേസുകളിലുമായി 510 കോടിയുടെ ആസ്തി കണ്ടുകെട്ടിയതോടെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, വിദേശനാണയ വിനിമയ നിയന്ത്രണ നിയമം അനുസരിച്ച് റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 23100 കോടി രൂപയായി.സി ബി ഐ ഡല്‍ഹി, ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആറ് പരാതികളും, വിദേശനാണയ വിനിമയ നിയന്ത്രണ നിയമപ്രകാരം ഒരു പരാതിയുമാണുള്ളത്. ഓഗസ്റ്റില്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിനും മുന്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ട് കൈകാര്യം ചെയ്യുന്ന ഇ പി എഫ് ഒയ്ക്ക് 1,816.22 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അനില്‍ അംബാനി നിഷേധിച്ചിരുന്നു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കി. 2005 മുതല്‍ 2021 നവംബര്‍ വരെ അനില്‍ അംബാനി കമ്പനിയുടെ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. 2021 നവംബറില്‍ റിസര്‍വ് ബാങ്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അധികാരം ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതോടെ അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചെന്നും വക്താവ് അറിയിച്ചു. താന്‍ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നിയമപരമായി ലഭ്യമായ എല്ലാ അവകാശങ്ങളും നിലനിര്‍ത്തുന്നുവെന്നും അനില്‍ അംബാനി വ്യക്തമാക്കി.Content Highlights: The Enforcement Directorate has attached assets worth over Rs 510 crore linked to Anil Ambani’s Reliance group in connection with bank fraud cases. The attached properties include two aircraft, land parcels, office spaces, and bank deposits. Total attachments in the case have reached Rs 23,100 crore