ആസൂത്രണബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട മന്ത്രിയെതന്നെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ മറുപടി; അതൃപ്തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്ണ

Wait 5 sec.

കൊച്ചി | വികസനത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ആസൂത്രണ ബോര്‍ഡില്‍ വനിത പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച മന്ത്രി ബിന്ദു കൃഷ്ണയെ തന്നെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ മറുപടി.മന്ത്രിമാരായ കെ തുളസിയെയും ബിന്ദു കൃഷ്ണയെയും ഉള്‍പ്പെടുത്തിക്കൊണ്ട് ആസൂത്രണ ബോര്‍ഡ് പുനസ്സംഘടിപ്പിച്ച ഉത്തരവിനെതിരെ അതൃപ്തി പ്രകടമാക്കി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തുവന്നു. വിഷയ വിദഗ്ധരായ സ്ത്രീകളെയാണ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതെന്നും മന്ത്രിമാരായ തങ്ങളെ ഉള്‍പ്പെടുത്താനല്ല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്ന് ചേരുന്ന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയാവുമെന്നാണ് വിവരം. വനിതകളെ അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വിദഗ്ധ അംഗങ്ങളില്‍ വനിതകളില്ലെന്നാണ് കത്തില്‍ ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടിയത്.പിന്നാലെയാണ് രണ്ടു വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇവരോടൊപ്പം ഡോ. എസ് എസ് ലാല്‍, സി എച്ച് അബ്ദുല്‍ റഹീം എന്നിവരേയും ബോര്‍ഡില്‍ അംഗങ്ങളാക്കി. വിദഗ്ധരില്‍ പുതുതായി ഉള്‍പ്പെടുത്തിയ രണ്ടും പുരുഷന്മാരാണ്.Content Highlights: Minister Bindu Krishna expressed dissatisfaction with the reconstitution of the Kerala State Planning Board. She clarified that her demand was for women subject experts, not female ministers, to be included. She plans to raise the matter directly with the Chief Minister during the upcoming board meeting.