ഷാര്‍ജ | ലോകപ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കമാവും. ഈമാസം 15 വരെയാണ് മേള. മേളയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്കായി സൗജന്യ ബോട്ട് സര്‍വീസുകളും ദുബൈ, അജ്മാന് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്സ്പോ സെന്റര്‍ ഷാര്‍ജയിലേക്ക് സന്ദര്‍ശകര്‍ക്ക് സുഗമമായി എത്തിച്ചേരുന്നതിനായി വിപുലമായ യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ദുബൈ, അജ്മാന് എന്നിവിടങ്ങളില്‍ നിന്ന് ദിവസേനയുള്ള ബസ് സര്‍വീസുകള്‍ ലഭ്യമാണ്. ദുബൈയിലെ എത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും അജ്മാന് സിറ്റി സെന്ററില്‍ നിന്നുമാണ് ബസുകള്‍ പുറപ്പെടുന്നത്. രാവിലെ ഒമ്പത്, ഉച്ചക്ക് ഒന്ന്, വൈകിട്ട് അഞ്ച് എന്നീ സമയങ്ങളിലും എക്സ്പോ സെന്ററില്‍ നിന്ന് ഉച്ചക്ക് 12, വൈകിട്ട് നാല്, രാത്രി ഒമ്പത് എന്നീ സമയങ്ങളിലും തിരിച്ചുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഇതിനു പുറമെ ഷാര്‍ജ അക്വേറിയം സ്റ്റേഷന്, അല്‍ ഖസ്ബ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന് മേളയിലേക്ക് സൗജന്യ ബോട്ട് സര്‍വീസുകളും സജ്ജീകരിച്ചിട്ടുണ്ട്.വാഹനങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി എക്സ്പോ സെന്ററിന് സമീപവും ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി റോഡിലും സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് വേദിയിലേക്ക് ഷട്ടില്‍ ബസ് സര്‍വീസും ഉണ്ടാകും. ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നും എത്തുന്നവര്‍ക്ക് അല്‍ തആവൂന്‍ സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് റോഡ് വഴിയും എക്സ്പോ സെന്ററിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.Content Highlights:The prestigious Sharjah International Book Fair begins today at Expo Centre Sharjah. The global event hosts thousands of publishers, renowned authors, and cultural figures from across the world. Visitors can explore diverse literary works, discussions, workshops, and exhibitions over twelve days.