പഞ്ചാബ് മുഖ്യമന്ത്രി പാര്‍ലമെന്റില്‍ മദ്യപിച്ചെത്തി; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

Wait 5 sec.

ചണ്ഡിഗഢ്| പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് പാര്‍ലമെന്റില്‍ എത്താറുണ്ടെന്ന ആരോപണമുന്നയിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പതിബദ്ധതയില്ലേയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഡല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്തെ പ്രധാന പ്രശ്നമായി ലഹരി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഗ്രൂരില്‍ നടന്ന ‘ഇന്‍സാഫ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.പഞ്ചാബ് ഭഗവന്ത് മനിലും ആം ആദ്മി പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിച്ചു. ലഹരിമരുന്ന് ഇല്ലാതാക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍ എവിടെയാണ് അവര്‍ ലഹരി ഇല്ലാതാക്കിയതെന്നും പഞ്ചാബിന്റെ ഏത് ഭാഗത്തുനിന്നാണ് ലഹരി തുടച്ചുനീക്കാന്‍ അവര്‍ക്ക് കഴിഞ്ഞതെന്നും രാഹുല്‍ ചോദിച്ചു.പഞ്ചാബിന് സംസ്ഥാനത്തിന് അകത്തുനിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിക്ക് ഡല്‍ഹിയുടെ ഇടപെടലില്ലാതെ ഭരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്റിലെ അനുഭവങ്ങള്‍ പരാമര്‍ശിച്ചാണ് ഭഗവന്ത് മന്നിനെതിരെ രാഹുല്‍ ഗാന്ധി മദ്യപാന ആരോപണം ഉന്നയിച്ചത്. ലോക്‌സഭയില്‍ തനിക്കൊപ്പം ഇരുന്നിരുന്ന മന്‍ തമാശകള്‍ പറയാറുണ്ടായിരുന്നു. രാവിലെ 11 മണിയാകുമ്പോഴേക്കും അദ്ദേഹത്തില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. അതില്‍ എതിര്‍പ്പില്ല. എന്നാല്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രി എന്നും മദ്യലഹരിയിലാണെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.Content Highlights: Rahul Gandhi alleged that Punjab CM Bhagwant Mann used to attend Lok Sabha under the influence of alcohol. Speaking at the Insaf Rally in Sangrur, he criticized the AAP government for failing to control the drug crisis in Punjab and accused AAP of ruling Punjab directly from Delhi.