മനാമ: മൂന്ന് ദിവസം നീണ്ട് നിന്ന ഹോപ്പ് പ്രീമിയർ ലീഗ് – ചാമ്പ്യൻസ് കപ്പ് ടൂർണമെന്റുകൾ വിജയകരമായി പര്യവസാനിച്ചു. സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ ഒക്ടോബർ 28,29,30 ദിവസങ്ങളിൽ പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബി എം സി യുടെ ബാനറിൽ സംഘടിപ്പിച്ച ഈ ക്രിക്കറ്റ് – ഫുട്ബോൾ ടൂർണമെന്റുകൾക്ക് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറഷനും, കേരള ഫുട്ബോൾ അസോസിയേഷനും, ബ്രോസ് ആൻഡ് ബഡീസ് ക്രിക്കറ്റ് ടീമും സഹകരിച്ചു.ഇന്ത്യൻ ഫെൻസിങ് ചീഫ് കോച്ച് സാഗർ ലഗു ഉൽഘാടനം ചെയ്തുകൊണ്ട് ബുധനാഴ്ച മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ ടീമുകൾ ഉൾപ്പടെ ബഹ്റൈനിലെ പതിനഞ്ച് പ്രമുഖ അസോസിയേഷനുകൾ മത്സരിച്ച സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ, അനന്തപുരി അസോസിയേഷൻ ഹോപ്പ് പ്രീമിയർ ലീഗ് നാലാം സീസണിന്റെ ജേതാക്കളായി. വോയ്സ് ഓഫ് മാമ്പ, വോയ്സ് ഓഫ് ആലപ്പി എന്നീ ടീമുകൾ യഥാക്രമം ഫസ്റ്റ് റണ്ണാർ അപ്പ്, സെക്കന്റ് റണ്ണാർ അപ്പ് കിരീടം നേടി.ബഹ്റൈനിലെ പ്രൊഫഷണൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹോപ്പ് സംഘടിപ്പിച്ച ഹോപ്പ് ചാമ്പ്യൻസ് കപ്പിനും അൽ അഹ്ലി ക്ലബ് വേദിയായി. പ്രഥമ ഹോപ്പ് ചാമ്പ്യൻസ് കപ്പ് -ഫുട്ബോൾ ടൂർണമെന്റിൽ മറീന എഫ് സി കിരീടം നേടിയപ്പോൾ ഹയാത് കൊണ്ടോട്ടി എഫ് സി റണ്ണർ അപ്പ് ആയി.ആവേശവും ആകാംഷയും നിറഞ്ഞ മത്സരങ്ങൾക്കൊപ്പം ബഹ്റൈനിലെ പ്രശസ്തരായ മ്യൂസിക് ബാൻഡുകളുടെ ലൈവ് മ്യൂസിക്കൽ ഷോ, മത്സരത്തിന്റെ ഇടവേളകളിൽ കാണികൾക്ക് വേറിട്ട അനുഭവമായി. ആരവം മരം ബാൻഡ്, സഹൃദയ നാടൻ പാട്ട് സംഘം, തരംഗ് മ്യൂസിക് ബാൻഡ്, മ്യൂസിക് ബിസ് ബാൻഡ്, സാക്സോ ഫോൺ പെർഫോമൻസ്, ഐമാക് -ഫ്ലാഷ് മോബ്, ഇശൽ ബഹ്റൈൻ -ദഫ് മുട്ട് എന്നിവ കാണികൾക്ക് ശ്രവ്യ -ദൃശ്യ വിരോന്നൊരുക്കി.മാൻ ഓഫ് ദി മാച്ച് ഇൻ ഫൈനൽ -ഷെഫീഖ് ഉസ്മാൻ (അനന്തപുരി അസോസിയേഷൻ), ബെസ്റ്റ് കീപ്പർ -സോനു (വോയ്സ് ഓഫ് മാമ്പ), ബെസ്റ്റ് ഫീൽഡർ -കിസ്സാൻ (വിശ്വകല സാംസ്കാരിക വേദി), ബെസ്റ്റ് ബോളർ -സത്യ (വോയ്സ് ഓഫ് മാമ്പ), ബെസ്റ്റ് ബാറ്റർ & മോസ്റ്റ് വാല്യൂബിൾ പ്ലയെർ -ഡാനി (കേരള ഫുട്ബോൾ അസോസിയേഷൻ) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്കും, ഫെയർ പ്ലേ അവാർഡ് -വിശ്വകല സംസ്കാരിക വേദിയും കരസ്ഥമാക്കി. കൂടാതെ ബെസ്റ്റ് പ്ലയെർ -ഷെറിൻ, (മറീന എഫ് സി), ടോപ് സ്കോർ -ഷഫീഖ് (മറീന എഫ് സി), ബെസ്റ്റ് ഡിഫെൻഡർ -സജിത് (മറീന എഫ് സി), ബെസ്റ്റ് കീപ്പർ -അബ്ദു (ഹയാക് കൊണ്ടോട്ടി എഫ് സി ) എന്നിവരും സ്വന്തമാക്കി.ഹോപ്പ് പ്രീമിയർ ലീഗ് -ഹോപ്പ് ചാമ്പ്യൻസ് കപ്പ് കൺവീനർമാരായി അൻസാർ മിലോട്ട്, സിബിൻ സലീം എന്നിവർ പ്രവർത്തിച്ചു. പ്രശാന്ത് ജി, ഗിരീഷ് കുമാർ, വിപിഷ് പിള്ള (കോർഡിനേറ്റർമാർ), ജോഷി നെടുവേലിൽ (പബ്ലിസിറ്റി & പ്രോഗ്രാം), അജിത് കുമാർ, നിസ്സാർ മാഹി (വാളണ്ടിയർ കമ്മറ്റി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയാണ് ടൂർണമെന്റുകളുടെ വിജയത്തിനായി പ്രവർത്തിച്ചത്. ഹോപ്പ് എക്സിക്യൂട്ടീവ് കമ്മറ്റി, ടൂർണമെന്റ് കമ്മറ്റി എന്നിവർ സംയുക്തമായി പ്രവർത്തിച്ചു. ബഹ്റൈനിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിക്കാനെത്തി. ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവരോടും ഹോപ്പ് പ്രസിഡന്റ് മനോജ് സാമ്പൻ, സെക്രട്ടറി ശ്യാംജിത്ത് കമൽ എന്നിവർ നന്ദി അറിയിച്ചു.The post ആകാംഷയും ആഘോഷവും നിറച്ച് ഹോപ്പ് പ്രീമിയർ ലീഗ് – ഹോപ്പ് ചാമ്പ്യൻസ് കപ്പിന് സമാപനം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.