ഇംഫാല്‍ | മണിപ്പൂരിലെ നോനി ജില്ലയില്‍ എതിരാളികളായ രണ്ട് നാഗാ തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര് സെലിയാങ്റോംഗ് യുണൈറ്റഡ് ഫ്രണ്ടിന്റെ അംഗങ്ങളും, ഒരാള്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം അംഗവുമാണ്. ബുധനാഴ്ച തൗഡൈസിംഗ് ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.സംഘര്‍ഷം ഭയന്ന് നിരവധി പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. പ്രദേശത്ത് കനത്ത വെടിവയ്പ്പ് ശബ്ദം കേട്ടതായി ഗ്രാമവാസികള്‍ പറയുന്നു. പഴയ കച്ചാര്‍ റോഡില്‍ ഖൗപുമിലേക്കുള്ള വഴിയില്‍ നുംഗ്ബ സബ് ഡിവിഷനിലാണ് തൗഡൈസിംഗ് സ്ഥിതി ചെയ്യുന്നത്. രെങ്പാങ് പോലീസ് സ്റ്റേഷന്റെ പരിധിയി വരുന്ന സ്ഥലമാണിത്. പ്രദേശത്തിന്റെ നിയന്ത്രണവും സ്വാധീനവും ഏറ്റെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത്.Content Highlights: Four militants were killed during a violent shootout between rival Naga groups in Thoudaising village located in Manipur’s Noni district. The casualties include three ZUF members and one NSCN affiliate. Fearing further escalation, panic-stricken residents abandoned their homes to seek safe shelter.