ബെംഗളൂരു | കര്‍ണാടകയില്‍ ബസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു. ഗതാഗത കോര്‍പ്പറേഷനുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാനാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നടപ്പാക്കിയ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയായ ശക്തി പദ്ധതി തുടരാന്‍ നിരക്കു വര്‍ധന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നവംബര്‍ അഞ്ചിന് അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.കര്‍ണാടകത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെയും ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെയും ബസുകളില്‍ നിരക്ക് വര്‍ധന നടപ്പാക്കും. ബെംഗളുരുവില്‍ ബസ് നിരക്കുകള്‍ 35 ശതമാനമാണ് ഉയരുക. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ 23 ശതമാനത്തോളം നിരക്ക് വര്‍ധിക്കും.ബെംഗളുരു നഗരത്തിലെ ബി എം ടി സി ബസുകളില്‍ കുറഞ്ഞ നിരക്ക് ആറു രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കെ എസ് ആര് ടി സി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകളിലും നിരക്ക് വര്‍ധനവുണ്ടാകും. പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുന്നതിന് നിരക്കുവര്‍ധിപ്പിക്കാതെ വഴിയില്ലെന്നു മന്ത്രി പറഞ്ഞു. ബി എം ടി സിയുടെ എസി ബസുകളായ വജ്ര, വായു വജ്ര സര്‍വീസുകളിലും ടിക്കറ്റ് നിരക്ക് ഉയരും.Content Highlights: Karnataka announces a bus fare hike up to 35% in Bangalore and 23% state-wide starting November 5 midnight. Transport Minister Byrathi Suresh stated the price revision is vital to sustain public transport and the Shakthi scheme. Minimum BMTC fare rises from 6 to 10 rupees alongside long-distance hikes.