കോഴിക്കോട് | സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിക്കോട് ബീച്ചില്‍ കടലിലിറങ്ങിയത് തടഞ്ഞതിന് ലൈഫ് ഗാര്‍ഡുകളെ കര്‍ണാടക സ്വദേശികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം ലൈഫ് ഗാര്‍ഡുകളായ റോഷിത്തിനേയും ആദിലിനേയും മര്‍ദ്ദിച്ച കര്‍ണാടക സ്വദേശികളായ ഖലീം പാഷ (36), മുഹമ്മദ് റയാന് (19) എന്നിവരെ വെള്ളയില്‍ പോലീസ് പിടികൂടി.നിരോധിത മേഖലയില്‍ കടലില്‍ ഇറങ്ങരുതെന്ന് പറഞ്ഞതിലുള്ള വിരോധം കാരണം ഖലീം പാഷയും റയാനും ചേര്‍ന്ന് റോഷിത്തിനെ ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആദിലിന്റെ കൈവിരല്‍ പൊട്ടുകയും ചെയ്തു.കര്‍ണാടക സംഘം അപകടമുള്ള സ്ഥലത്ത് കടലില്‍ നീന്തുന്നത് രണ്ടു തവണ ലൈഫ് ഗാര്‍ഡുമാര്‍ തടഞ്ഞിരുന്നു. മൂന്നാം തവണ ആവര്‍ത്തിച്ചപ്പോള്‍ സമീപത്തുള്ള ഹോംഗാര്‍ഡിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ഇവര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. ആക്രമണം തുടങ്ങിയപ്പോള്‍ സമീപത്ത് സ്പീഡ് ബോട്ട് സര്‍വീസ് നടത്തുന്നവര്‍ രക്ഷിക്കാനെത്തിയെങ്കിലും അവര്‍ക്കും മര്‍ദനമേറ്റു.അക്രമികള്‍ റോഷിത്തിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.Content Highlights: Two Karnataka natives were arrested by Vellayil police for assaulting lifeguards at Kozhikode Beach. The attack occurred when lifeguards stopped them from entering a dangerous zone in the sea. The perpetrators hit a lifeguard with a beer bottle and broke another’s finger before being detained.