തിരുവനന്തപുരം | ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2,232 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാര്‍ 1,105 കോടി രൂപയുടേതാണെന്നിരിക്കെ എങ്ങനെയാണ് 2,232 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നതെന്നാണ് ചോദ്യം.ജി എന്‍ എ വൈദ്യുതി കരാറിനായി ചെലവാകുന്നത് 2008 കോടി രൂപയാണ്. ജി എന്‍ എ പീക്ക് ടൈമില്‍ കൂടുതല്‍ വൈദ്യുതി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ പീക്ക് ടൈമില്‍ ജി എന്‍ എ പരമാവധി നല്‍കുക 500 മെഗാവാട്ട് വൈദ്യുതി മാത്രമാണെന്നും യുടെ വിശദീകരണം. സെക്ഷന്‍ 62, 63 പ്രകാരം ടെണ്ടര്‍ ഇല്ലാതെ വൈദ്യുതി വാങ്ങാന്‍ കഴിയില്ലെന്നാണ് കെ എസ് ഇ ബി പറയുന്നത്.സെക്ഷന്‍ 108 പ്രകാരം വൈദ്യുതി വാങ്ങുമ്പോഴും റെഗുലേറ്ററി കമ്മീഷന് അംഗീകാരം വേണമെന്നാണ് ചട്ടം. ടെണ്ടറില്ലാതെ വൈദ്യുതി വാങ്ങിയാല്‍ റെഗുലേറ്ററി കമ്മീഷന് അംഗീകാരം ലഭിക്കില്ല. ജി എന്‍ എ കരാറില്‍ പകല്‍ സമയത്തും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്ന് കെ എസ് ഇ ബി ചെയര്‍മാനായിരുന്ന എം ജി രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു.ജി എന്‍ എ കരാര്‍ 903 കോടി രൂപയിലേറെ കെ എസ് ഇ ബിക്ക് ബാധ്യത ഉണ്ടാക്കുമെന്നാണ് സി എം ഡിയുടെ റിപ്പോര്‍ട്ട്. സി എം ഡിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജി എന്‍ എ കരാറിനെ മന്ത്രി സണ്ണി ജോസഫും എതിര്‍ത്തിരുന്നു. ടെണ്ടര്‍ ഇല്ലാതെ കരാറില്‍ ഒപ്പിടണമെന്നായിരുന്നു നിര്‍ദേശം.12 രൂപ 50 പൈസയ്ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ വൈദ്യുതി നല്‍കുന്നത്. എന്നാല്‍ 8 രൂപ 63 പൈസയാണ് ജി എന്‍ എ യൂണിറ്റിന് ഈടാക്കുമെന്ന് ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ 500 മെഗാവാട്ടാണ് പീക്ക് സമയത്ത് അവര്‍ നല്‍കുന്നത്. ഇത് സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് മതിയാകാതെ വരും.അങ്ങനെയെങ്കില്‍ ബാക്കി വൈദ്യുതി സംസ്ഥാനം കണ്ടെത്തേണ്ട സാഹചര്യമുണ്ടാകും. പീക്ക് സമയത്ത് ഏതാണ്ട് 20 രൂപയോളം ഒരു യൂണിറ്റിന് വരും എന്നതാണ് ഈ കരാറിലെ പ്രതിസന്ധിയായി രാജമാണിക്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹിമാചലിന്റെ കരാര്‍ അനുസരിച്ച് 12 രൂപയ്ക്ക് സംസ്ഥാനത്തില്‍ എത്ര വൈദ്യുതി ആവശ്യമാണോ അത്രയും ലഭിക്കും എന്നതാണ് പ്രത്യേകത. ജി എന്‍ എയുടെ കരാറില്‍ പകല്‍ സമയത്തും 8 രൂപ 63 പൈസയ്ക്ക് സംസ്ഥാനം വൈദ്യുതി വാങ്ങണം എന്ന കുരുക്ക് കൂടി നിലനില്‍ക്കുന്നുണ്ട്. പകല്‍ സമയം വൈദ്യുതി ക്ഷാമം ഇല്ലാതെ തന്നെ 500 വാട്ട് വൈദ്യുതി വാങ്ങേണി വരുമെന്നതാണ് ജി എന്‍ എ കരാറിലെ പ്രതിസന്ധി.ജി എന്‍എ വൈദ്യുതി കരാര്‍ വിവാദത്തില്‍ സ്ഥാന മാറ്റത്തിന് തൊട്ടുമുമ്പും കടുത്ത നിലപാടായിരുന്നു എം ജി രാജമാണിക്യം സ്വീകരിച്ചത്. ജി എന്‍ എയുമായി കരാര്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്നും എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ രാജമാണിക്യം തയ്യാറായില്ലെന്നുമായിരുന്നു വിവരം.Content Highlights: Data counters CM VD Satheesan claims that purchasing power from Himachal Pradesh creates a 2,232 crore liability. Ex-KSEB CMD M G Rajamanickam warned that the GNA deal would inflict a 903 crore loss and lock Kerala into buying excess daytime power at high rates without proper tenders.