ബെംഗളുരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു; പെണ്‍സുഹൃത്തിന്റെ പിതാവ് പിടിയില്‍

Wait 5 sec.

ബെംഗളൂരു |  ബെംഗളൂരു യെലഹങ്കള്ളിയില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറം സ്വദേശി കിരണ്‍(22) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ പിതാവാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരണ്‍. ആനന്ദിന്റെ മകളായ 19കാരിയുമായി കിരണ്‍ അടുപ്പത്തിലായിരുന്നു. മൈസൂരില്‍ പഠിക്കുന്ന ഈ കുട്ടി അവധിക്ക് വീട്ടിലെത്തിയിരുന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരണ്‍ വീട്ടിലെത്തുകയായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകള്‍ക്കൊപ്പം ആനന്ദിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു.മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അടിവയറ്റിലുള്‍പ്പെടെ മര്‍ദനമേറ്റു. മര്‍ദനത്തെ തുടര്‍ന്ന് കിരണ്‍ കുഴഞ്ഞുവീണു. ആനന്ദ് തന്നെ  ഓട്ടോറിക്ഷയില്‍ കയറ്റി കിരണിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കിരണ്‍ മരിച്ചു.ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റികിരണിന്റെ സഹോദരന്‍ ബെംഗളൂരുവിലെ പച്ചക്കറി കടയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇയാള്‍ക്കൊപ്പമാണ് കിരണ്‍ താമസിച്ചിരുന്നത്.Content Highlights: A 22-year-old Malayali youth named Kiran from Pattambi, Palakkad was beaten to death in Yelahanka, Bengaluru. The victim was allegedly attacked by his employer Anand over a relationship with his daughter. Anand was arrested after bringing Kiran to the hospital where he was declared dead.