ആരോഗ്യ സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷം: എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

Wait 5 sec.

കൊല്ലം|കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ദക്ഷിണ മേഖല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍. അസ്ലം ഷാജഹാനെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാല് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 25 പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടെ കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പുറത്ത് നിന്നുള്ളവര്‍ പ്രകോപനം കൂടാതെ വിദ്യാര്‍ഥികളെ അക്രമിച്ചുവെന്നാണ് എഫ്ഐആര്‍. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. കലോത്സവത്തില്‍ വിജയികളായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമാപന സമ്മേളനത്തില്‍ ബാനര്‍ ഉയര്‍ത്തിയതാണ് പ്രകോപന കാരണം.Content Highlights: SFI Kollam district president Aslam Shahjahan was arrested by Parippally police following clashes during the KUHS South Zone festival. More than ten Trivandrum Medical College students were injured in the assault using weapons. Police registered cases against 25 people for attempted murder.