ന്യൂഡല്‍ഹി|ഹ്രസ്വ കാലയളവിലേക്ക് സായുധ സേവനത്തിന് യുവാക്കളെ നിയോഗിക്കുന്ന അഗ്നിപഥ് പദ്ധതിയില്‍ നിര്‍ണായക മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. അഗ്നിവീറായി നിയമിക്കപ്പെട്ട 25 ശതമാനം പേരെ കേന്ദ്രം സേനയില്‍ സ്ഥിരപ്പെടുത്തി. ശേഷിക്കുന്ന 75 ശതമാനം അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സംയുക്ത സേനാ മേധാവി എന്‍ എസ് രാജാസുബ്രഹ്മണി അറിയിച്ചു.ഈ അധിക കാലാവധിക്കുശേഷം താല്പര്യമുള്ളവര്ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സായുധ സേനയില്‍ സ്ഥിരമായി ചേരാവുന്നതാണെന്നും സംയുക്ത സേനാ മേധാവി പറഞ്ഞു. നാലു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി ആദ്യ ബാച്ചിലെ പതിനെട്ടായിരത്തിലധികം അഗ്നിവീര്‍ സൈനികര്‍ ഡിസംബര്‍ 31ഓടെ സേവനത്തില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.2022 ജൂണ്‍ 14നാണ് ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാല് വര്‍ഷത്തെ അഗ്നിവീറുകളുടെ പ്രകടനം തുടര്‍ച്ചയായി വിലയിരുത്തിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സംയുക്ത സേനാ മേധാവി എന്‍ എസ് രാജാസുബ്രഹ്മണി പറഞ്ഞു.Content Highlights: The Central Government has made key changes to the Agnipath scheme by permanently absorbing 25 percent of Agniveers. Chief of Defence Staff N S Raja Subramani announced a two-year service extension for the remaining 75 percent. Eligible Agniveers can apply for permanent service afterwards.