ചോറ്റാനിക്കര | ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജനയിരിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി സവിത (45)യുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തില്‍ ഇരട്ട സഹോദരി സജിതയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെച്ചുവെന്ന കുറ്റം ചുമത്തി സഹോദരന് സുധീറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ മാസം 29 നാണ് സഹോദരിമാര്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയത്. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് സവിതയെ ആശുപത്രിയില്‍ എത്തിച്ചത്.സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സജിത സഹോദരിയെ മുഖത്ത് ഇടിച്ചും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി.Content Highlights: Police have confirmed that the death of a middle-aged woman who attended a religious bhajan ritual was a murder. Following a detailed investigation into the incident, the victim’s twin sister was taken into custody. Further interrogation and legal proceedings are currently underway by the local police.