തിരുവനന്തപുരം | കെ എ തുളസി, ബിന്ദു കൃഷ്ണ എന്നീ വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. ഡോ. എസ് എസ് ലാല്‍, സി എച്ച് അബ്ദുള്‍ റഹീം എന്നിവരും അംഗങ്ങളാക്കിയിട്ടുണ്ട്.ആസൂത്രണ ബോര്‍ഡില്‍ വനിതകളെയും അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദുകൃഷ്ണ മുഖ്യമന്ത്രി വിഡി സതീശന് കത്തു നല്‍കിയിരുന്നു. പുതുയുഗ കേരള നിര്‍മ്മിതിയിലും ആസൂത്രണത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു.മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ ആണ് ഉപാധ്യക്ഷന്‍. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍ എന്നിവരാണ് മന്ത്രിമാരായ മറ്റംഗങ്ങള്‍. ജി വിജയരാഘവന്, ശ്രീധര്‍ രാധാകൃഷ്ണന്, വരുണ്‍ സന്തോഷ്, ഡോ. പി പി ബാലന് എന്നിവരെയാണ് വിദഗ്ധ സമിതി അംഗങ്ങളായി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.ആസൂത്രണ ബോര്‍ഡില്‍ മുഴുവന്‍ പുരുഷന്മാരാണെന്നതിനെതിരെയാണ് മന്ത്രി ബിന്ദു കൃഷ്ണ ശബ്ദമുയര്‍ത്തിയത്. ആസൂത്രണത്തിലും നയരൂപീകരണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡില്‍ ഒരു വനിത പോലും ഇല്ല. സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും മുന്‍ഗണന നല്കുന്ന സംസ്ഥാനത്ത് അതു സംഭവിക്കാന്‍ പാടില്ല. അതിനാല്‍ വനിതകളെ ഉടന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനു പിന്നാലെയാണ് രണ്ടു വനിതാ മന്ത്രിമാര്‍ ആസൂത്രണ ബോര്‍ഡില്‍ അംഗങ്ങളാവുന്നത്.Content Highlights: The Kerala State Planning Board has been reconstituted, including women ministers K A Thulasi and Bindu Krishna as members. The decision follows a letter by Bindu Krishna demanding female representation in policy-making. Chief Minister V D Satheesan chairs the board with K M Chandrasekaran as vice-chairman.