തിരുവനന്തപുരം | പാങ്ങാപ്പാറ അഭിറാം കൊലപാതകത്തില്‍ രണ്ടാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. 22കാരിക്ക് കൊലപാതക വിവരം അറിയാമായിരുന്നു എന്നാണ് വിവരം. ഇന്ന് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നിലവില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതികളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കൊല്ലപ്പെട്ട അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമായ ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ചാറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് പരിശോധിക്കും. അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെണ്‍സുഹൃത്തുമായി പങ്കുവെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നിരവധി ചാറ്റുകള്‍ അപ്രത്യക്ഷമായതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. അഭിറാമിന്റെ ഫോണ്‍ തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്കൂബ ടീം ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് തിരച്ചില്‍ നടത്തും.ഇരട്ടകൊലപാതകത്തിനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടാമത്തെ ആളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മര്‍ദനത്തിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. സംഭവ ദിവസം അഭിറാം വീട്ടില്‍ നിന്ന് നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.Content Highlights: Police detained the female friend of second accused Umar in connection with the Pangappara Abhiram murder case. Investigators are working to recover deleted Instagram chats from the victim’s account. Cyber cell teams and extra forces are deployed to retrieve crucial evidence including the missing phone.