കോവളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Wait 5 sec.

കോവളം: കോവളത്ത് പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായി. സംഭവത്തില്‍ രണ്ട് പേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പുങ്കുളം വാര്‍ഡിലെ പാമ്പാടി ക്ഷേത്രത്തിന് സമീപം സൗപര്‍ണികയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അനൂപ് (39), പള്ളിച്ചല്‍ കണ്ണംകോട് മച്ചേല്‍ ഗ്രൗണ്ടിന് സമീപം ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ റോയ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മറ്റു രണ്ട് പേര്‍ കൂടി പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി മൊഴി നല്‍കിയിട്ടുണ്ട്.ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. പള്ളിച്ചല്‍ സ്വദേശിയായ റോയ് പെറ്റ് ഷോപ്പ് നടത്തുകയും ജിം ട്രെയിനറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും സ്‌കൂളില്‍ ഹാജരാകാതെ അവധിയെടുക്കുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. അവിടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.കോവളം, തിരുവല്ലം, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലായി വിവിധ ഘട്ടങ്ങളില്‍ നാല് പേര്‍ പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ രണ്ട് ദിവസം മുമ്പ് കോവളം പോലീസിന് വിവരം കൈമാറി. നിലവില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് വിദ്യാര്‍ഥിനി.കോവളം- ആഴാകുളം- വിഴിഞ്ഞം റൂട്ടിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ ഏപ്രിലില്‍ വിദ്യാര്‍ഥിനി സെയില്‍സ് ഗേളായി ജോലി ചെയ്യുന്നതിനുള്ള പരിശീലനത്തിനെത്തിയിരുന്നു. ഇതിനിടെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ വിദ്യാര്‍ഥിനിയെ വശത്താക്കി സ്ഥാപനത്തിനുള്ളില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സാമൂഹിക മാധ്യമം വഴിയാണ് വിദ്യാര്‍ഥിനി പള്ളിച്ചല്‍ സ്വദേശിയായ റോയിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി വളര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. തിരുവല്ലം, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള മറ്റു രണ്ട് പേരും വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതിയുണ്ട്. ഈ സംഭവങ്ങളില്‍ കോവളം പൊലീസ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ക്കായി ഫോര്‍ട്ട്, തിരുവല്ലം സ്റ്റേഷനുകളിലേക്ക് കൈമാറി.Content Highlights: Two men were arrested by Kovalam police for assaulting a 10th-grade student. The incident came to light during Child Welfare Committee counseling. Police have launched a search for two more suspects involved in the case while the girl remains under government shelter protection.