തിരുവനന്തപുരം | വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 30നാണ് സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.പ്രദേശത്ത് വറ്റ മത്സ്യം കഴിച്ച 27 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന് ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിനു പിന്നാലെ മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. വെട്ടൂരില്‍ വിറ്റ മത്സ്യം കഴിച്ചാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്പന നിര്‍ത്തിവച്ചിരുന്നു.തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും നഗരസഭ മുന്നറിയിപ്പ് നല്കി.Content Highlights: Sudheer aged 40 died at Thiruvananthapuram Medical College following severe poisoning from consuming Vatta fish in Varkala. Around 27 residents sought treatment after eating the same fish batch. Health officials sent samples for testing and banned Vatta fish sales in the Vettoor region.