കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; പാലാരിവട്ടം ഭാഗത്ത് ഗതാഗത ക്രമീകരണം വെള്ളിയാഴ്ച്ച മുതൽ

Wait 5 sec.

കൊച്ചി| കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരു മാസത്തേക്ക് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ എസ്എൻ ജംഗ്ഷൻ മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിലാണ് നവംബർ 6 വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ എസ്.എൻ. ജംഗ്ഷനിൽ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ട്രയൽ റൺ നടത്തി. കൊച്ചി മെട്രോ റെയിൽ അധികൃതരും സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും ട്രയൽ റൺ നിരീക്ഷിച്ചു.ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർത്ഥിച്ചു.Content Highlights: Traffic restrictions will be enforced in Palarivattom for one month starting Friday, November 6, due to Kochi Metro Phase 2 piling works. Vehicles traveling from Edappally to Kaloor must reroute via Palarivattom Junction. Authorities conducted a successful trial run to ensure smooth vehicular movement.