സയ്യിദ് അലി ബാഫഖി തങ്ങൾക്ക് യാത്രാമൊഴി

Wait 5 sec.

കോഴിക്കോട് | മത, സാമൂഹിക, വൈജ്ഞാനിക രംഗത്തെ സൗമ്യസാന്നിധ്യം കൊണ്ട് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രാർഥനകളിലലിഞ്ഞ വിടവാങ്ങലിൽ കൊയിലാണ്ടി വലിയകത്ത് ബംഗ്ലാവും മർകസ് ഖൽഫാൻ പരിസരവും ജനസാഗരമായി. അവസാനമായി ഒരുനോക്കുകാണാനും പ്രാർഥനയിൽ പങ്കുചേരാനുമായി തിങ്കളാഴ്ച വൈകിട്ട് മുതൽ വലിയകത്ത് ബംഗ്ലാവിലേക്ക് ജനപ്രവാഹം തുടങ്ങി. ഇന്നലെ രാവിലെ മുതൽ നാടിന്റെ നാനാഭാഗത്ത് നിന്നെത്തിയ ആയിരക്കണക്കിന് സാദാത്തുക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ കൊയിലാണ്ടി മർകസ് ഖൽഫാൻ പരിസരത്ത് സയ്യിദലി ബാഫഖി തങ്ങളുടെ മയ്യിത്ത് ഖബറടക്കി.സയ്യിദലി ബാഫഖി തങ്ങളുടെ വസതിയായ വലിയകത്ത് ബംഗ്ലാവിൽ തിങ്കളാഴ്ച വൈകിട്ട് മുതൽ ജനാസ സന്ദർശിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ എത്തിച്ചേർന്നു. ഇടമുറിയാതെ ഖുർആൻ പാരായണവും പല തവണയായി മയ്യത്ത് നിസ്‌കാരവും നടന്നു. ഇന്നലെ രാവിലെ 11ഓടെ കൊയിലാണ്ടി നഗരവും പരിസരവും നിറഞ്ഞു. 12ഓടെ ജനാസ മർകസ് ഖൽഫാനിലേക്ക് കൊണ്ടുപോയി. ഒരുമണിക്ക് മർകസ് ഖൽഫാന് സമീപമുള്ള ഗ്രൗണ്ടിൽ ആയിരങ്ങൾ പങ്കെടുത്ത മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ പ്രാർഥന നിർവഹിച്ചു. 1.30ഓടെ ഖൽഫാൻ പരിസരത്ത് മയ്യിത്ത് ഖബറടക്കി. സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, അബൂഹനീഫൽ ഫൈസി തെന്നല, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സയ്യിദ് തുറാബ് തങ്ങൾ, അലവി സഖാഫി കൊളത്തൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ് വൈ എസ് പ്രസിഡന്റ്ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കോടമ്പുഴ ബാവ മുസ്‌ലിയാർ, സയ്യിദ് അബ്ദുസ്സ്വബൂർ തങ്ങൾ അവേലം, വി പി എം ഫൈസി വില്ല്യാപ്പള്ളി, അലി ബാഖവി ആറ്റുപുറം, സുലൈമാൻ സഖാഫി മാളിയേക്കൽ, എൻ അലി അബ്ദുല്ല, മന്ത്രി ടി സിദ്ദീഖ്, കർണാടക ആരോഗ്യമന്ത്രി യു ടി ഖാദർ, ശാഫി പറമ്പിൽ എം പി, എം എൽ എമാരായ അഡ്വ. പ്രവീൺകുമാർ, പി എ മുഹമ്മദ് റിയാസ്, മുൻ എം എൽ എമാരായ അഡ്വ. കെ ദാസൻ, പി ടി എ റഹീം, അഹമ്മദ് ദേവർ കോവിൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്ടി ടി ഇസ്മാഈൽ, സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ, നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ, ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ഐ യു എം എൽ സംസ്ഥാന സെക്രട്ടറി വി എം ഉമ്മർ, അഡ്വ. പി എം സുരേഷ്ബാബു സംബന്ധിച്ചു.Content Highlights: Thousands paid their final respects to renowned religious and social leader Sayyid Ali Bafaqi Thangal at Koilandy. The funeral prayer was led by Kanthapuram A P Aboubacar Musliyar at the Markaz Khalfan ground. Prominent scholars and political leaders attended the burial ceremony to offer prayers.